ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് പത്ത് ലക്ഷവും നല്‍കും

Posted on: May 2, 2018 10:17 am | Last updated: May 2, 2018 at 1:24 pm

തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്ത് ലക്ഷം രൂപയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുകയും ശ്രീജിത്തിന്റെ ഭാര്യ അഖിലക്ക് ജോലിയും കുടുംബത്തിന് ആശ്വാസധനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശ്രീജിത്തിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് പ്രതിപക്ഷത്തിന്റേതുള്‍പ്പെടെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതിനിടെയാണ് കോടിയേരി കുടുംബത്തെ സന്ദര്‍ശിച്ചത്.