പോക്‌സോ കേസുകള്‍ വേഗത്തില്‍ പരിഗണക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി

Posted on: May 1, 2018 3:22 pm | Last updated: May 1, 2018 at 5:32 pm

ന്യൂഡല്‍ഹി: പോക്‌സോ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത് . അതിവേഗ കോടതികള്‍ സ്ഥാപിച്ച് പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വിചാരണ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമതിയേയും നിയോഗിക്കണമെന്നും അഭിഭാഷകനായ ശ്രീവാസ്തവ നല്‍കിയ ഹരജി പരിഗണിച്ച് കോടതി ഉത്തരവിട്ടു.

12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ മാസം 21ന് അംഗീകാരം നല്‍കിയിരുന്നു.