Connect with us

Kerala

സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Published

|

Last Updated

കാസര്‍കോട്: വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് കേസെടുത്തത്. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സ്വാധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.

ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നായിരുന്നു സ്വാധി സ്വരസ്വതി പറഞ്ഞത്. ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കുക. ലൗ ജിഹാദികളെ ഇതുപയോഗിച്ച് വേണം കൊല്ലാന്‍. പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തില്‍ കഴുത്തറക്കണം. പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണം തുടങ്ങിയവയായിരുന്നു സ്വാധി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

Latest