കാബൂളിലെ ഇരട്ട സ്‌ഫോടനം: കോല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

Posted on: April 30, 2018 12:52 pm | Last updated: April 30, 2018 at 3:51 pm

കാബൂള്‍:അഫ്്ഗാനിസ്ഥാന്‍ തലസ്ഥാനത്ത് ഇന്ന് രാവിലെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. കൊല്ലപ്പെട്ടവരില്‍ എഎഫ്പി ചീഫ് ഫോട്ടോഗ്രാഫറും ഉള്‍പ്പെടും. ആദ്യത്തെ സ്‌ഫോടന സ്ഥലത്തേക്ക് കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.

ഇന്ന് രാവിലെ കാബൂളിലെ ഷ്ാഷ്ദരക് ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ബൈക്കിലെത്തിയ അക്രമിയാണ് ആദ്യം സ്‌ഫോടനം നടത്തിയ്. 15 മിനുട്ടിന് ശേഷമാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ചാവേറ് തന്നെയാണ് ഈ സ്‌ഫോടനവും നടത്തിയതെന്നാണ് കരുതുന്നത്.

ആദ്യ സ്‌ഫോടന സ്ഥലത്തേക്ക് കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരേയും മറ്റുള്ളവരേയും ഉന്നമിട്ടാണ് രണ്ടാമത്തെ സ്‌ഫോടനം നടത്തിയത്. ഈ സ്‌ഫോടനത്തിലാണ് എഎഫ്പി ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മരായി കൊല്ലപ്പെട്ടത്. ഇരുസ്‌ഫോടനങ്ങളിലുമായി നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.