ജോലിക്കിടെ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

Posted on: April 30, 2018 12:22 pm | Last updated: April 30, 2018 at 1:09 pm

ത്യശ്ശൂര്‍: ജോലിക്കിടെ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സേലം സ്വദേശി സുരേഷ് ആണ് മരിച്ചത്. ആളൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെയായിരുന്നു അപകടം.

ജോലിക്കിടെ വൈദ്യുതി ലൈനില്‍ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംഭവത്തില്‍ കെ എസ് ഇ ബിയും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.