ലിഗയുടെ പേരില്‍ അശ്വിതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി

Posted on: April 28, 2018 12:58 pm | Last updated: April 28, 2018 at 2:14 pm

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി ഡി ജി പിക്ക് പരാതി നല്‍കി. ലിഗയുടെ ദുരൂഹമരണ ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനു ശേഷം പണപ്പിരിവ് നടത്തി 3,80,000 രൂപ അശ്വതി ജ്വാല കൈപ്പറ്റിയെന്നാണ് പരാതി.

പ്രാഥമിക പരിശോധനക്കായി പരാതി ഐ ജി ഓഫീസിലേക്ക് അയക്കും. ലിഗയുടെ മരണ ശേഷം താന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്ന് അശ്വതി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ അശ്വതിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ പറഞ്ഞിരുന്നു.