Connect with us

Kerala

പാലക്കാട് നഗരസഭയില്‍ സി പി എം പിന്തുണയോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Published

|

Last Updated

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സി പി എം പിന്തുണയോടെ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായില്ല. സി പി എം അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്നാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. അഞ്ച് വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. കോണ്‍ഗ്രസിന് മൂന്നും സി പി എമ്മിന് രണ്ടും അംഗങ്ങളുണ്ടായിരുന്നുവെങ്കിലും സി പി എം അംഗത്തിന്റെ വോട്ട് അസാധുവായതാണ് പ്രമേയം പരാജയപ്പെടാനിടയായത്.

കേരളത്തില്‍ ബി ജെ പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട് നഗരസഭ. ആറ് മാസങ്ങള്‍ക്ക് ശേഷമെ ഇനി അവിശ്വാസ പ്രമേയം കൊണ്ടുവരാനാകു. കോണ്‍ഗ്രസ് പ്രമേയത്തെ സി പി എം പിന്തുണച്ചത് ചര്‍ച്ചയായിരിക്കെ അസാധു വോട്ടിനാല്‍ പ്രമേയം പാസാകാതിരുന്നതു പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കും.

Latest