എട്ടുമാസക്കാരന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ വാര്‍ത്ത; പബ്ലിക് പ്രോസികൂഷ്യന്‍ ചോദ്യം ചെയ്തു

Posted on: April 26, 2018 10:32 pm | Last updated: April 26, 2018 at 10:32 pm

ദുബൈ: ജനറല്‍ സിവില്‍ എവിയേഷന്‍ അതോറിറ്റി എട്ട് മാസം പ്രായമുള്ള കുരുന്നു മുഹമ്മദ് അല്‍ ഹാഷിമിനെ എക്‌സിക്യൂടീവ് ഡയറക്ടറായി നിയമിച്ച നടപടിക്ക് അതോറിറ്റി ഉദ്യോഗസ്ഥരെ അബുദാബി പബ്ലിക് പ്രോസികൂഷ്യന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

എട്ട് മാസക്കാരന്റെ ‘ഉദ്യോഗ ദിനങ്ങളുടെ’ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥന്മാരുടെ കുരുന്നു മഹ്മൂദ് സംവദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജി സി എ എയുടെ ജീവനക്കാരന്റെ പുത്രനാണ് കുരുന്നു ഡയറക്ടര്‍. ഇതേ കുറിച്ചാണ് അബുദാബി പ്രോസികൂഷ്യന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വിശദീകരണം തേടിയത്.

അതേസമയം, വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഒട്ടനവധി പേരാണ് ബാലവേലക്കെതിരെ പ്രതിക്ഷേധവുമായി രംഗത്തു വന്നത്.

വീഡിയോ പ്രചരിച്ചതിനെതിരെ ജി സി എ എ ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി ക്ഷമാപണം നടത്തി. ഡിപാര്‍ട്‌മെന്റ് ഒരുക്കിയ ഡേ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടി എത്തിയത്.

വകുപ്പിലെ ജീവനക്കാരികളായ മാതാക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കൂട്ടത്തില്‍ പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് ചില്‍ഡ്രന്‍ കെയര്‍ പദ്ധതിയും വകുപ്പ് ആരംഭിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.