Connect with us

National

ആന്ധ്രയില്‍ 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റില്‍നിന്നും 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍നിന്നാണ് ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍ ചോര്‍ന്നത്. ആധാര്‍ ഉടമകളുടെ ജാതി,മതം,വാസസ്ഥലം എന്നിവ പരിശോധിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തക്കുന്നില്ല. ആധാര്‍ വിവര ചോര്‍ച്ച തിരഞ്ഞെടുപ്പുകളെ ബാധിക്കില്ലേയെന്ന് നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോടും യു ഐ ഡി ഐ എയോടും ആരാഞ്ഞിരുന്നു. എന്നാല്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു മറുപടി. ഇതിന് പിറകെയാണ് വിവര ചോര്‍ച്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

Latest