Connect with us

Sports

Published

|

Last Updated

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സിയും ക്വാര്‍ട്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ നിന്ന്

കെ പി എല്‍ : ഗോകുലം കേരള എഫ് സിക്ക് തോല്‍വി
ആവേശക്കളിയില്‍ ക്വാര്‍ട്‌സിന് ജയം
കോഴിക്കോട്ട് നടന്ന കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം എഫ് സിയെ ഞെട്ടിച്ച് ജില്ലാ ലീഗിലെ ഫൈനലിസ്റ്റായ ക്വാര്‍ട്‌സ് എഫ് സി. സ്വന്തം തട്ടകത്തില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്വാര്‍ട്‌സിന്റെ ജയം.

മലയാളി താരങ്ങളുണ്ടായിരുന്നുവെങ്കിലും ഇരു ടീമുകളും പ്രതീക്ഷവെച്ചത് വിദേശതാരങ്ങളിലായിരുന്നു. കളിയുടെ 12ാം മിനുട്ടില്‍ ഗോകുലത്തിന്റെ മുഹമ്മദ് ഷിബിലിന്റെ ഷോട്ട് ബാറിന് തട്ടി മടങ്ങി. 20ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാസരം ക്വാര്‍ട്‌സിന്റെ ഇമ്മാനുവല്‍ ഐഡോ ഗോളാക്കി(1-0).
ആദ്യപകുതി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഗോകുലത്തിന്റെ ക്യാപ്റ്റനും മുന്‍ ഐ എസ് എല്‍ താരവുമായ സുശാന്ത് മാത്യു ലോംഗ്‌റെയ്ഞ്ചര്‍ വലയിളക്കി(1-1). കളിസമനിലയിലേക്ക് നീങ്ങിയതോടെ ആവേശം വീണ്ടെടുത്ത ഗോകുലം വീണ്ടും പൊരുതികളിച്ചെങ്കിലും 51ാം മിനുട്ടില്‍ ഫ്രീകിക്ക് ഗോളിലൂടെ ഇമ്മാനുവല്‍ വീണ്ടും വല കുലുക്കി (2-1). 58ാം മിനുട്ടില്‍ ഇമ്മാനുവില്‍ ഹാട്രിക് തികച്ചു. (31) കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‌ക്കെ ഗോകുലത്തിന്റെ മുഹമ്മദ് സലാഹിലൂടെ ഗോകുലം ആശ്വാസ ഗോള്‍ നേടി 32. താരപൊലിമയില്ലാഞ്ഞിട്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കാള്‍ട്ടന്‍ചാപ്മാന്റെ ചിട്ടയാര്‍ന്ന പരിശീലനമികവ് മാത്രം കൈമുതലാക്കി അങ്കത്തിറങ്ങിയ ക്വാര്‍ട്‌സും ഐലീഗിലേയും സൂപ്പര്‍ കപ്പിലേയും ആത്മവിശ്വാസവുമായി വിദേശ പരിശീലകനുമായി കെ പി എല്‍ കളിക്കാനിറങ്ങിയ ഗോകുലവും കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടക്കാഴ്ചയാണൊരുക്കിയത്.

ആദ്യമത്സരത്തില്‍ എസ് ബി ഐയെ സ്വന്തം തട്ടകത്തില്‍ ക്വാര്‍ട്‌സ് അട്ടിമറിച്ചിരുന്നു. അടുത്തമത്സരം സെന്‍ട്രല്‍ എക്‌സൈസുമാണ്.

സാറ്റും എഫ് സി തൃശൂരും സമനിലയില്‍

തിരൂര്‍: തിരൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന കേരളാ പ്രിമിയര്‍ ലീഗ് മത്സരത്തില്‍ സാറ്റ് തിരൂരും എഫ് സി തൃശൂരും ഒരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. 31-ാം മിനിറ്റില്‍ എഫ് സി തൃശൂരിനു വേണ്ടി സാദിഖും 81-ാം മിനിറ്റില്‍ സാറ്റിനുവേണ്ടി ശശാങ്കുമാണ് ഗോളുകള്‍ നേടിയത്. മത്സരത്തിലുടനീളം സാറ്റ് മികവ് പുലര്‍ത്തിയെങ്കിലും വിജയം നേടാനായില്ല. മത്സരത്തില്‍ എഫ് സി തൃശൂരിന്റെ മൂന്ന് കളിക്കാര്‍ മഞ്ഞക്കാര്‍ഡ് കണ്ടു.