കടല്‍ക്ഷോഭം: സംസ്ഥാനത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം

Posted on: April 25, 2018 8:53 am | Last updated: April 25, 2018 at 12:31 pm

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശം ഇന്നും തുടരും. കേരള തീരത്ത് അതിശക്തമായ കാറ്റിനും കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരമാലകള്‍ അഞ്ച് അടിമുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ ആഞ്ഞടിച്ചേക്കാം. ഇന്ന് രാത്രി 11.30വരെ കടല്‍ പ്രക്ഷുബ്ധമാകും.മണിക്കൂറില്‍ 35മുതല്‍ 45വരെ കിലോമീറ്റിര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.