ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് സ്‌കൂള്‍ കെട്ടിടത്തില്‍ തള്ളി

Posted on: April 23, 2018 1:57 pm | Last updated: April 23, 2018 at 1:57 pm
SHARE

ഭുവനേശ്വര്‍: വീട്ടില്‍ നിന്ന് ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ഉപേക്ഷിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വീട്ടില്‍ നിന്ന് ബിസ്‌കറ്റ് വാങ്ങാന്‍ പോയ പെണ്‍കുട്ടി ഏറെനേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചിലിനിറങ്ങി. തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ വിവസ്ത്രയായ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ തുടര്‍ ചികിത്സക്കായി കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തല, മുഖം, നെറ്റി, രഹസ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാള്‍ക്കെതിരെ വധശ്രമത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here