മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

Posted on: April 22, 2018 10:27 am | Last updated: April 22, 2018 at 11:11 am

കൊല്ലം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ വൈകീട്ട് മണ്ണന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.