Connect with us

National

പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. രാവിലെ പതിനൊന്നിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പാര്‍ലിമെന്റ് ചേംബറിലാണ് യോഗം. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയും ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കുന്നത് പ്രതിപക്ഷം നേരത്തെ മാറ്റിവെച്ചിരുന്നു. വിഷയത്തില്‍ അഭിപ്രായ ഐക്യം കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഇക്കാര്യത്തില്‍ കൂടുതല്‍ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ആവശ്യമായ വിശാല പ്രതിപക്ഷ ഐക്യവും ചര്‍ച്ചയാകും.

Latest