Connect with us

Ongoing News

സ്ത്രീ പീഡന കേസുള്ള ജനപ്രതിനിധികള്‍ കൂടുതലും ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ആക്രമണ കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളുടെ കാര്യത്തില്‍ ബി ജെ പി മുന്നി ല്‍. മൊത്തം 45 എം എല്‍ എമാര്‍ക്കും മൂന്ന് എം പിമാര്‍ക്കുമെതിരെയാണ് സ്ത്രീപീഡന കേസുള്ളത്. ഇതില്‍ 12 പേരും ബി ജെ പി നേതാക്കളാണ്.

യു പിയിലെ ഉന്നാവോ പീഡനക്കേസില്‍ അറസ്റ്റിലായ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ അടക്കമാണിത്. ശിവസേനയാണ് രണ്ടാം സ്ഥാനത്ത്- ഏഴ് പേര്‍. ആറ് ക്രിമിനല്‍ ജനപ്രതിനിധികളുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാമത്.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷനല്‍ ഇലക്ഷന്‍ വാച്ച് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഒഡീഷയിലും ആന്ധ്രയിലുമാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളില്‍ പ്രതികളായി ജനപ്രതിനിധികളുള്ളത്.

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഉന്നാവോയിലെ ബി ജെ പി. എം എല്‍ എ നിയമത്തെ വെല്ലുവിളിച്ച് രംഗത്തെത്തുകയും ഇരയുടെ പിതാവ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Latest