വെള്ളം കുടിക്കൂ വണ്ണം കുറക്കൂ

Posted on: April 19, 2018 6:43 pm | Last updated: April 19, 2018 at 10:21 pm
SHARE

ശരീരവണ്ണം കുറക്കാന്‍ വെള്ളം കുടിക്കുന്നതിനോളം ലളിതമായ മറ്റൊരു മാര്‍ഗമില്ല. വെള്ളം ധാരാളം കുടിച്ചാല്‍ കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യവാന്മാരായ പുരുഷന്മാരിലും സ്ത്രീകളിലും ജലപാനത്തിലൂടെ ഉപാപചയ നിരക്ക് 30 ശതമാനം വരെ വര്‍ധിക്കും. അതേസമയം ശരീരത്തില്‍ നിര്‍ജലീകരണമുണ്ടായാല്‍ ഉപാപചയ നിരക്ക് കുറയുകയും ചെയ്യും. ഭക്ഷണത്തിന് മുമ്പായി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ പെട്ടൊന്ന് വയര്‍ നിറുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറക്കാനുമാകും.

വെള്ളം ധാരാളം കുടിക്കുന്നതു മൂലം ശരീരത്തിന്റെ കൊഴുപ്പു കുറയുന്നതോടൊപ്പം തന്നെ ചര്‍മത്തിന്റെ തിളക്കം വര്‍ധിക്കുകയും യുവത്വം നിലനില്‍ക്കുകയും ചെയ്യും. ത്വക്ക് ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ശരീരത്തിന്റെ ജലാംശം സഹായിക്കും. ത്വക്കില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുമ്പോഴാണ് അവ ചുളിഞ്ഞും വരണ്ടുമിരിക്കുന്നത്.

ജലാംശം കൂടുതലടങ്ങിയ ഭക്ഷണവും കഴിക്കുന്നതിലൂടെയും ഈ നേട്ടങ്ങളുണ്ടാക്കാം. ശീതളപാനീയങ്ങള്‍ കുടിച്ച് ദാഹമകറ്റുന്നതിന് പകരം ശുദ്ധജലം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്. ചുമ്മാതിരിക്കുമ്പോള്‍ കൊറിക്കുന്ന ശീലം മാറ്റി വെള്ളം കുടിക്കുന്നത് ശീലമാക്കി നോക്കൂ. മാറ്റങ്ങളനുഭവിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here