Connect with us

Gulf

പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ

Published

|

Last Updated

കൊല്ലപ്പെട്ട അസാന്‍ മജീദ്

അബുദാബി: പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ ഉറപ്പായി. പ്രതിയുടെ ശിക്ഷ ഉടന്‍ നടപ്പാക്കും.

അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി നല്‍കിയ ഹര്‍ജി അപ്പീല്‍ കോടതിതള്ളി.ഇയാള്‍ക്കെതിരെ കൊലപാതകം, പീഡനം തുടങ്ങിയവ ഉള്‍പ്പെടെ അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ചുമത്തിയ കുറ്റങ്ങളെല്ലാം അപ്പീല്‍ കോടതി ശരിവച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പ്രതി 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം.

എസി മെക്കാനിക്കായ 33 വയസുള്ള പാക് പൗരനാണ് കേസിലെ പ്രതി. അസാന്‍ മജീദ് എന്ന പതിനൊന്നുകാരനാണ് കൊല്ലപ്പെട്ടത്. വാദം നടക്കുമ്പോള്‍ പാക് പൗരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു. സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക് പൗരന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. ഈ സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കേസിലെ പ്രതിയായ പാക് പൗരന്‍

പാക് പൗരന്‍ കൃത്യം നടത്തിയത് ഏറെക്കാലത്തെ തയാറെടുപ്പിന് ശേഷമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു. പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുന്‍പ് മുതല്‍ കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാള്‍ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോള്‍ കുട്ടിയോട് വലിയ സ്‌നേഹപ്രകടനമാണ് കാണിച്ചിരുന്നത്. ഉച്ചക്കുശേഷം പ്രാര്‍ഥനയാക്കായി കുട്ടി പിതാവിനൊപ്പം പള്ളിയില്‍ പോകുമെന്ന കാര്യം ഇയാള്‍ക്കറിയാം.

സംഭവം നടന്ന ദിവസം, പ്രതി പര്‍ദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുട്ടിയും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്. കുട്ടി പള്ളിയില്‍ നിന്നും ഒറ്റക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേര്‍ത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. പതിനൊന്നുകാരന്‍ പീഡനത്തില്‍ നിന്നു ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Latest