Connect with us

Kerala

ഹികമിയ്യ സില്‍വര്‍ ജൂബിലി: സമ്മേളന പരിപാടികള്‍ ഇന്ന് തുടങ്ങും

Published

|

Last Updated

മഞ്ചേരി: “വീണ്ടെടുപ്പിന്റെ കാല്‍ നൂറ്റാണ്ട്” എന്ന ശീര്‍ഷകത്തില്‍ മഞ്ചേരി പാപ്പിനിപ്പാറ ജാമിഅ ഹികമിയ്യ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന എജ്യൂസമ്മിറ്റ് കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേരള ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടി വിശിഷ്ടാതിഥിയാകും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അവാര്‍ഡ് ദാനം നിര്‍വഹിക്കും. ഡോ. അബ്ദുസലാം(ഐ എസ് ആര്‍ ഒ), അഡ്വ. ഷാനവാസ് വാര്‍സി, അമീര്‍ ഹസന്‍ ഓസ്‌ട്രേലിയ, നൗഫല്‍ കോഡൂര്‍ വിഷയാവതരണം നടത്തും. രാത്രി ഏഴ് മണിക്ക് നടക്കുന്ന മജ്‌ലിസുത്തസ്‌കിയ സംഗമം സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

വ്യാഴാഴ്ച സമ്മേളനത്തിന്റെ ഔപചാരിക തുടക്കം കുറിച്ച് പതാകജാഥ നെല്ലിക്കുത്ത് ഉസ്താദ് മഖാമില്‍ നിന്നാരംഭിക്കും. വൈകുന്നേരം 5.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ പതാക ഉയര്‍ത്തും. വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മുഫ്തീ മുഹമ്മദ് റഫീഖ് അല്‍ ഖാദിരി മുംബൈ ഉദ്ഘാടനം ചെയ്യും. ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രഭാഷണം നിര്‍വഹിക്കും. പി ടി എ റഹീം എം എല്‍ എ, പി വി അന്‍വര്‍ എം എല്‍ എ, അഡ്വ. ടി കെ റഷീദലി, വി പി ഫിറോസ്, അഡ്വ. കെ ഫിറോസ് ബാബു സംബന്ധിക്കും.

20ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സ്റ്റുഡന്റ്‌സ് കോണ്‍ഫ്രന്‍സ് കെ മുരളീധരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ. നൂറുദ്ദീന്‍ റാസി പ്രസംഗിക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പ്രസംഗിക്കും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

21ന് രാവിലെ പത്തു മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, റഹ്്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് ജനാധിപത്യം, മതേതരത്വം, ഫാസിസം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സിപി സൈതലവി മാസ്റ്റര്‍ ചെങ്ങര അധ്യക്ഷത വഹിക്കും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. എം പി വീരേന്ദ്രകുമാര്‍ എം പി, പി ഉബൈദുല്ല എം എല്‍ എ, വി അബ്ദുറഹ്്മാന്‍ എം എല്‍ എ, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, അഡ്വ. പി എം സഫറുല്ല, ഇ എന്‍ മോഹന്‍ദാസ്, പി പി സുനീര്‍, സബാഹ് പുല്‍പ്പറ്റ, ശരീഫ് പാലോളി സംബന്ധിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന മാനവസൗഹാര്‍ദ സമ്മേളനം അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. സ്വാമി ഡോ. ആത്മദാസ് യമി, റവ. ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, അഡ്വ. ടി കെ ഹംസ സംബന്ധിക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ആദര്‍ശ സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ പി എറക്കല്‍ പ്രസംഗിക്കും.

22ന് രാവിലെ 10ന് നടക്കുന്ന മുതഅല്ലിം സമ്മേളനം ടി ടി മഹ്മൂദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉലമാ സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രതിനിധി സമ്മേളനത്തില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ വിഷയാവതരണം നടത്തും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന പ്രവാസി മീറ്റ് മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണവും ജാമിഅ ഹികമിയ്യ ജനറല്‍ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണവും നടത്തും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, അബൂഹനീഫ ഫൈസി തെന്നല, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം സംബന്ധിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

 

Latest