Connect with us

International

അമേരിക്കയുടെ ഉപരോധത്തിനെതിരെ ഒട്ടും വൈകാതെ പ്രതികരിക്കും: റഷ്യ

Published

|

Last Updated

മോസ്‌കൊ: അമേരിക്കയുടെ പുതിയ ഉപരോധത്തിനെതിരെ റഷ്യ ഒട്ടുംവൈകാതെ പ്രതികരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റയ്ബ്്‌കോവ് . സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യക്കെതിരെ പുതിയ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന അമേരിക്കയുടെ യു എന്‍ അംബാസഡര്‍ നിക്കി ഹേലിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍നിന്നുള്ള ഇറക്കുമതി നി.ന്ത്രിക്കുന്നതിനുള്ള അധികാരം റഷ്യന്‍ ഭരണകൂടത്തിന് ലഭിക്കാനുള്ള നിയമനിര്‍മാണം പരിഗണിച്ചുവരികയാണെന്ന് റയ്ബ്‌കോവ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക ഡോളറിന്റെ പദവിയെ ദുര്‍വിനിയോഗം ചെയ്യുന്നത് സംബന്ധിച്ച് റഷ്യന്‍ രാഷ്ട്രീയ വിദഗ്ധര്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ദൗമയില്‍ ഈ മാസം ഏഴിന് സിറിയന്‍ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണം അസദ് നിഷേധിച്ചിരുന്നു. ഇതിന് പ്രതികാരമായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവ ചേര്‍ന്ന് സിറിയയില്‍ വ്യോമാക്രമണം നടത്തിവരികയാണ്. എന്നാല്‍ ഇതിനെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അമേരിക്കയുടെ നേത്യത്വത്തിലുള്ള ആക്രമണത്തെ കടന്നുകയറ്റമെന്നും വിശേഷിപ്പിച്ചിരുന്നു. അതേ സമയം റഷ്യക്കെതിരായ പുതിയ സാമ്പത്തിക ഉപരോധം തിങ്കളാഴ്ചയോടെ നിലവില്‍ വരുമെന്ന് നിക്കി ഹേലി മാധ്യമങ്ങളോട് പറഞ്ഞു.