Connect with us

Kerala

സെന്‍കുമാറിനെതിരായ കേസ് റദ്ദാക്കി

Published

|

Last Updated

കൊച്ചി: വ്യാജ  മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം പറ്റിയെന്ന മുന്‍ ഡി ജി പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. കേസെടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് സെന്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.