Connect with us

Kerala

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്ത് നിന്ന് നേരിട്ടുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി. റിക്രൂട്ടമെന്റ്ഏജന്റുമാരെ തീര്‍ത്തും ഒഴിവാക്കി നേരിട്ടുള്ള റിക്രൂട്ട്മന്റ്എന്ന ആശയമാണ് നോര്‍ക്ക, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്പരിഗണിക്കുമെന്ന് വാഗ്ദാനം നല്‍കിയ കുവൈത്ത് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ ഖത്താന്‍, ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലെ റിക്രൂട്ട്മന്റ് രീതികളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഇക്കാര്യത്തില്‍ മന്ത്രിതലത്തിലുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കി.

അതേസമയം, തുടര്‍നടപടികളിലൂടെ ഇക്കാര്യം സാധ്യമാക്കാനാകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി നോര്‍ക്ക, എംബസി പ്രതിനിധികള്‍ പറഞ്ഞു. നിലവില്‍ കുവൈത്തില്‍ നഴ്‌സുമാര്‍ക്ക് പുറമെ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ ആയിരത്തിലധികം ഒഴിവുകള്‍ ഉള്ളതായും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നോര്‍ക്ക, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്ത്യന്‍ എംബസി തൊഴില്‍ സെക്രട്ടറി യു എസ് സിബി, നോര്‍ക്ക റിക്രൂട്ട്മന്റ് മേനേജര്‍ അജിത് കാളശ്ശേരി, നോര്‍ക്ക ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍ അജിത് കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗറുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഇരു ചര്‍ച്ചകളും ആശാ വഹമായിരുന്നുവെന്ന് നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കാളശ്ശേരി അറിയിച്ചു.

 

---- facebook comment plugin here -----

Latest