Connect with us

International

സിറിയക്കെതിരെ തെളിവുണ്ട്; ഉചിത സമയത്ത് സമര്‍പ്പിക്കും- ഫ്രാന്‍സ്

Published

|

Last Updated

വിഷവാതകത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന കുട്ടി

പാരീസ്: സിറിയയിലെ ദൗമയില്‍ ബശാറുല്‍അസദ് സൈന്യം രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഉചിതമായ സമയത്ത് ഈ തെളിവ് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ദൗമയില്‍ രാസായുധം പ്രയോഗിച്ചതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ട്. ഇത് പ്രയോഗിച്ചത് ബശാറുല്‍അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി എല്ലാ ദിവസവും സംസാരിക്കുന്നുണ്ട്. ഏറ്റവും ഉചിതമെന്ന് തോന്നുന്ന സമയത്തും ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന വേളയിലും ഈ തെളിവുകള്‍ പുറത്തുവിടും. സിറിയയില്‍ രാസായുധം പ്രയോഗിക്കുക എന്നത് വലിയ മുന്നറിയിപ്പാണ്.

സിറിയന്‍ സൈന്യത്തിന്റെ കൈവശം രാസായുധം ഉണ്ടാകാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം ഫ്രാന്‍സിലെ ടി എഫ് വണ്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, സിറിയയുമായുള്ള ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുകയെന്നത് എപ്പോഴും താത്പര്യപ്പെടുന്നു. മേഖലയിലെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്ന ഒരു നടപടിയുമായും ഫ്രാന്‍സ് സഹകരിക്കില്ല. എന്നാല്‍ മേഖലയിലുള്ളവര്‍ക്കെല്ലാം ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്ന ചിന്ത അനുവദിക്കില്ല. ഏറ്റവും മോശമായ രീതിയില്‍ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്താന്‍ ആരെയും അനുവദിക്കില്ലെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.

“റഷ്യക്കെതിരെ മിസൈല്‍ ആക്രമണം ഉടന്‍, അല്ലെങ്കില്‍ പിന്നീട്

വാഷിംഗ്ടണ്‍: സിറിയയിലെ രാസായുധാക്രമണത്തെ ചൊല്ലി റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും കൊമ്പുകോര്‍ക്കുന്നതിനിടെ മുന്നറിയിപ്പ് മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യക്കെതിരെ പുതിയതും സ്മാര്‍ട്ടുമായ മിസൈല്‍ ആക്രമണം എപ്പോള്‍ ഉണ്ടാകുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചിലപ്പോള്‍ പെട്ടെന്ന് ഉണ്ടാകും. അല്ലെങ്കില്‍ പെട്ടെന്നുണ്ടാകില്ല- ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

Latest