Connect with us

Sports

അഞ്ചാം ദിനം ഏഴ് മെഡലുകള്‍

Published

|

Last Updated

ജിതുറായ്, മിതര്‍വാല്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് ഏഴ് മെഡലുകള്‍. മിക്‌സഡ് ബാഡ്മിന്റണ്‍ ടീം ഇനത്തിലും ടേബിള്‍ ടെന്നീസ് പുരുഷ ടീം ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്ററിലും ഇന്ത്യക്ക് സ്വര്‍ണമുണ്ട്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളിയും വെങ്കലവും ലഭിച്ചു. ഭാരോദ്വഹനത്തില്‍ 105 കി.ഗ്രാം വിഭാഗത്തില്‍ വെള്ളി. ആകെ പത്തൊമ്പത് മെഡലുകളായി ഇന്ത്യക്ക്.

ഷൂട്ടിംഗില്‍ ജിതു റായ് സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഗെയിംസ് റെക്കോര്‍ഡോടെ ജിതു റായ് ചാമ്പ്യനായത്.
ഇതേയിനത്തില്‍ ഒം മിതര്‍വാല്‍ വെങ്കലം നേടി. ആസ്‌ത്രേലിയയുടെ കെറി ബെല്ലിനാണ് വെള്ളി മെഡല്‍.

നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌ഗോ ഗെയിംസില്‍ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിതു റായ് ചാമ്പ്യനായിരുന്നു. യോഗ്യതാ റൗണ്ടില്‍ 235.1 പോയിന്റോടെ അഞ്ചാം പൊസിഷനിലെത്തിയാണ് ജിതു റായ് ഫൈനല്‍ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ റെക്കോര്‍ഡ് പ്രകടനവുമായാണ് (214.3) മിതര്‍വാല്‍ ഫൈനലിന് യോഗ്യത നേടിയത്. 2014 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാവായ ജിതു റായ് രണ്ട് തവണ ഐ എസ് എസ് എഫ് ലോകകപ്പ് മെഡല്‍ജേതാവുമാണ്. നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു ജിത്തു റായ് വരവറിയിച്ചത്. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ യോഗ്യതാ റൗണ്ടില്‍ 562 പോയിന്റ് നേടി റെക്കോര്‍ഡിട്ട ജിത്തു ഫൈനലില്‍ എതിരാളികളെ നിഷ്പ്രഭമാക്കി ചാമ്പ്യനായി. കോമണ്‍വെല്‍ത്ത് അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയ ജിത്തു ശ്രദ്ധേയനാവുകയും ചെയ്തു.

ഇന്ത്യയുടെ മെഹൂലി ഘോഷ് വെള്ളിയും അപൂര്‍വി ചന്ദേല വെങ്കലവും നേടി. അവസാന ഷോട്ടില്‍ സിങ്കപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്‌സെയുമായി സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ടോഫിലാണ് മെഹൂലിക്ക് വെള്ളി മെഡല്‍ ലഭിച്ചത്. ഇന്ത്യ അഞ്ചാം ദിനം ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് തുടങ്ങിയത്. പുരുഷന്‍മാരുടെ 105 കി.ഗ്രാമില്‍ പ്രദീപ് സിംഗാണ്. വെള്ളി നേടിയത്‌

Latest