Connect with us

National

റോഹിംഗ്യകളെ തിരിച്ചയക്കല്‍: സുപ്രീം കോടതി ഇന്ന് അന്തിമ വിധി പുറപ്പെടുവിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികള തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. തങ്ങളെ തിരിച്ചയക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് റോഹിംഗ്യകള്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരും കോടതിയിലെത്തുകയായിരുന്നു.

തിരിച്ചയക്കുന്നത് തടയണം എന്ന് പറയാന്‍ ഹരജിക്കാര്‍ക്ക് എന്ത് അധികാരമാണുള്ളതെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ചുകൊണ്ട് ആഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റോഹിംഗ്യകളെ തരിച്ചയക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചത്. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് നിരവധി പേരാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഇവര്‍ ജമ്മു, ഹൈദ്രാബാദ്്്് , ഹരിയാന, യു പി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി കഴിഞ്ഞുവരികയാണ്.

Latest