Connect with us

International

കാനഡയില്‍ 14 ഐസ് ഹോക്കി താരങ്ങള്‍ അപകടത്തില്‍ മരിച്ചു

Published

|

Last Updated

ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 14 താരങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. താരങ്ങള്‍ സഞ്ചരിച്ച ടീം ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് മരിച്ചത്.. സസ്‌കത്‌ചെവാന്‍ ജൂനിയര്‍ ഹോക്കി ലീഗില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 16നും 21നും ഇടയിലുള്ളവരാണ് മരിച്ച താരങ്ങളെല്ലാം.