ദേശീയ പാത വികസനം: സമരക്കാര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു: ജി സുധാകരന്‍

Posted on: April 6, 2018 1:02 pm | Last updated: April 6, 2018 at 2:24 pm
SHARE

തിരുവനന്തപുരം: ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. സമരക്കാരുടേത് വിധ്വംസക പ്രവര്‍ത്തനമാണെന്ന് സുധാകരന്‍ പറഞ്ഞു.

മലപ്പുറത്തും കീഴാറ്റൂരും പ്രശ്‌നമുണ്ടാക്കുന്നത് സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കുന്നവരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഔദ്യോഗിക സമര സമിതിയുടെയും അംഗമല്ലാത്ത ആളുകളാണ് ഇന്നത്തെ സംഘര്‍ഷത്തിന് പിന്നില്‍. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചെന്നത് തെറ്റായ ആരോപണമാണ്. അലൈന്‍മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. വിഷയത്തില്‍ എല്ലാവരും ചേര്‍ന്ന് സമവായമുണ്ടാക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here