Connect with us

Sports

492 റണ്‍സ് തോല്‍വി, നാണക്കേടൊഴിയാതെ ഓസീസ്

Published

|

Last Updated

ജൊഹാന്നസ്ബര്‍ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ആസ്‌ത്രേലിയ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 492 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 612 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് 119ന് ആള്‍ ഔട്ടായി. ആറു വിക്കറ്റെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡറാണ് ഓസീസിനെ തകര്‍ത്തത്. മോര്‍നെ മോര്‍ക്കല്‍ രണ്ടു വിക്കറ്റെടുത്തു. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷമാണ് പിന്നീടുള്ള മൂന്നു ടെസ്റ്റുകളിലും ജയിച്ച് ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്.

1970നു ശേഷം ഇതാദ്യമായാണ് ഓസീസിനെതിരേ ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ രണ്ടാമിന്നിംഗ്‌സില്‍ ഓസീസ് നിരയില്‍ രണ്ടു പേര്‍ മാത്രമണ് രണ്ടക്കം തികച്ചത്.
42 റണ്‍സുമായി ജോ ബേണ്‍സ് ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് 24 റണ്‍സെടുത്തു പുറത്തായി. മറ്റുള്ളവരൊന്നും 10 റണ്‍സ് പോലും തികച്ചില്ല. 13 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫിലാന്‍ഡര്‍ ആറു പേരെ പുറത്താക്കിയത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം കൈക്കലാക്കി.നേരത്തേ ഒന്നാമിന്നിംഗ്‌സില്‍ ഫിലാന്‍ഡര്‍ മൂന്നു വിക്കറ്റ് നേടിയിരുന്നു.

പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെയാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, വൈസ് ക്യാപ്റ്റന്‍, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ കുടുങ്ങുന്നത്.

 

Latest