കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനം ബുധനാഴ്ച; മത്സരങ്ങള്‍ വ്യാഴാഴ്ച മുതല്‍

Posted on: April 3, 2018 11:09 pm | Last updated: April 3, 2018 at 11:09 pm

ഗോള്‍ഡ് കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച്ച ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഉദ്ഘാടന ദിവസം മത്സരങ്ങളില്ല, വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഏപ്രില്‍ 15 വരെ മത്സരങ്ങള്‍ നീണ്ടുനില്‍ക്കും.

ആദ്യ ദിനം 19 ഇനങ്ങളുടെ ഫൈനല്‍ നടക്കും. ഏപ്രില്‍ എട്ട് മുതലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കുക. ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റബോള്‍, ഹോക്കി, നീന്തല്‍, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങള്‍ ആദ്യ ദിനം അരങ്ങേറും.

ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളുമായി 115 പുരുഷന്മാരും 105 വനിതകളുമടങ്ങുന്ന സംഘമാണ് കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ക്കായെത്തിയിട്ടുള്ളത്.