ദേശീയപാത സമരം: ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി

Posted on: April 3, 2018 4:58 pm | Last updated: April 3, 2018 at 7:44 pm

കോട്ടക്കല്‍: ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാരമിരുന്ന ഷബീനയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മലപ്പുറം കോട്ടക്കലിലാണ് ഷബീനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ നിരാഹാരമിരുന്നത്. രാവിലെ മെഡിക്കല്‍ സംഘം ഷബീനയെ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഉച്ചക്ക് ശേഷം പോലീസ് എത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ഷബീനയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മറ്റൊരു സ്ത്രീ നിരാഹാര സമരം നടത്തുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ജനകീയ കൂട്ടായ്മ പറഞ്ഞു. വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി ദേശീയ പാതക്ക് ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ഇവിടെ ജനകീയ കൂട്ടായ്മ സമരം നടത്തുന്നത്.