ആസ്‌ത്രേലിയക്ക് കിരീടം

Posted on: April 1, 2018 6:25 am | Last updated: March 31, 2018 at 11:52 pm
ഓസീസ് ടീം കിരീടവുമായി

ബ്രാബോണ്‍: ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആസ്‌ത്രേലിയക്ക് കിരീടം. ഫൈനലില്‍ ഇംഗ്ലണ്ടിനെ 57 റണ്‍സിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 45 പന്തുകളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

എല്‍സെ വില്ലാനി (51), ഹീലി (33), ആഷ്‌ലെ ഗാര്‍ഡ്‌നര്‍ (33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി നത്താലി സ്‌കിവര്‍ (50), ഡാനിയല്‍ വയട്ട് (34), എമി എല്ലെന്‍ ജോണ്‍സ് (30) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല.

ആസ്‌ത്രേലിയക്കായി മെഗാന്‍ ഷൂട്ട് മൂന്നും ഡെലീസ കമ്മിന്‍സ്, ആഷ്‌ലെ ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീമായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു.