പി എം കെ ഫൈസി പുരസ്‌കാരം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക്

Posted on: April 1, 2018 6:19 am | Last updated: March 31, 2018 at 11:23 pm
കോടമ്പുഴ ബാവ മുസ്‌ലിയാര്‍

മലപ്പുറം: ചിന്തകനും ദഅ്‌വാ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസിയുടെ സ്മരണാര്‍ഥം മോങ്ങം പി എം കെ ഫൈസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം പ്രഗത്ഭ പണ്ഡിതനും നിരവധി മലയാള അറബി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ദാറുല്‍ മആരിഫ് സ്ഥാപനങ്ങളുടെ സാരഥിയുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക്. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് അദ്ദേഹം നല്‍കിയ കനപ്പെട്ട സംഭാവനകളെയും പ്രബോധന രംഗത്തെ മികവിനെയും ആസ്പദമാക്കിയാണ് പുരസ്‌കാരത്തിന് തിരെഞ്ഞടുത്തത്.

പുരസ്‌കാരം ഇന്ന് മോങ്ങത്ത് നടക്കുന്ന പി എം കെ ഫൈസി അനുസ്മരണ ചടങ്ങില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.