മഅ്ദിന്‍ വൈസനിയം ടാലന്റ് ഷോ ശ്രദ്ധേയമായി

Posted on: March 20, 2018 6:00 am | Last updated: March 19, 2018 at 11:57 pm
SHARE
മലപ്പുറം സ്വലാത്ത് നഗറില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വൈസനിയം ‘ടാലന്റ് ഷോ’ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ‘ടാലന്റ് ഷോ’ സംഘടിപ്പിച്ചു. മഅ്ദിന്‍ ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സവിശേഷമായ കഴിവുകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനും മികച്ചരീതിയില്‍ പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ക്യാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സംബന്ധിച്ചത്. വിദ്യാര്‍ഥികളുടെ അക്കാദമിക് കഴിവുകള്‍ക്കപ്പുറം സാങ്കേതികവിദ്യയിലും വിവരവിജ്ഞാന ശാഖകളിലുമുള്ള അഭിരുചികള്‍ തിരിച്ചറിഞ്ഞ് വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ടാലന്റ് ഷോയുടെ ലക്ഷ്യം.

ടാലന്റ് ഷോയുടെ ഭാഗമായി റോബോട്ടിക് എക്‌സ്‌പോ, ഈസി മാത്‌സ്, ഐ ടി ക്ലിനിക്ക് തുടങ്ങിയവ നടന്നു. ദേശീയ, അന്തര്‍ദേശീയ മത്സരപരീക്ഷകളിലും ടാലന്റ് ടെസ്റ്റുകളിലും മികച്ച വിജയം നേടിയവരെയും കലാകായിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചവരെയും പരിപാടിയില്‍ ആദരിച്ചു.

ചടങ്ങില്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ പി, പി എ സലാം, ഷാഹുല്‍ മലപ്പുറം, പബ്ലിക് സ്‌കൂള്‍ മാനേജര്‍ അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് സംബന്ധിച്ചു.