Connect with us

Gulf

കാലാവസ്ഥാ മുന്നറിയിപ്പ് സന്ദേശങ്ങള്‍ മൊബൈലിലെത്തും

Published

|

Last Updated

അബുദാബി: കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ദേശീയ ദുരന്തനിവാരണ വകുപ്പാണ് സംവിധാനത്തിന് തുടക്കംകുറിച്ചത്.

മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളായാണ് വിവരങ്ങള്‍ എത്തുക. ഇത് അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആളുകളെ സഹായിക്കും. കാലാവസ്ഥാ വിവരങ്ങള്‍ എളുപ്പത്തില്‍ ആളുകളിലേക്കെത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര സംവിധാനമാണിതെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ജമാല്‍ മുഹമ്മദ് അല്‍ ഹൊസാനി പറഞ്ഞു. അറബ് രാജ്യത്ത് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്രമാണ് യു എ ഇയെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത ഇലക്േട്രാണിക് സംവിധാനം വഴി ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വകുപ്പിന്റെ അറിയിപ്പുകള്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശം സ്‌ക്രീനില്‍ സ്വപ്രേരിതമായി ദൃശ്യമാകും, ശബ്ദവും വൈബ്രേഷന്‍ അലാറവും ഉണ്ടാകും. കാലാവസ്ഥ വ്യതിയാനങ്ങളില്‍ മുന്‍കരുതല്‍ എടുക്കുന്നതിനും ഗുരുതരമായ റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഈ സന്ദേശങ്ങള്‍ ആളുകളെ സഹായിക്കും. ഇത് വഴി ശരിയായ നടപടിയെടുക്കാനും അപകടം ഒഴിവാക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.