Connect with us

Gulf

ധനികരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ ഡോ. ഷംഷീര്‍

Published

|

Last Updated

അബുദാബി: അമേരിക്ക കേന്ദ്രമായ ഫോബ്സ് മാസികയുടെ ലോക കോടീശ്വരന്‍മാരുടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഡോ. ഷംഷീര്‍ വയലില്‍. ഹെല്‍ത് കെയര്‍ വിഭാഗത്തില്‍, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ഡോ. ഷംഷീര്‍ വയലില്‍ ആണ്. ഫോബ്സിന്റെ 2018ലെ ലോക റാങ്കിങ് പ്രകാരം കോടീശ്വരന്‍മാരില്‍ 1561-ാം സ്ഥാനത്ത് ഉള്ള കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍ വയലില്‍ അബുദാബി കേന്ദ്രമായ വി പി എസ് ഹെല്‍ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമാണ്. നേരത്തെ, ഇന്ത്യയിലെ മികച്ച കോടീശ്വരന്‍മാരുടെ ഫോബ്സ് പട്ടികയില്‍ ആദ്യ നൂറ് സ്ഥാനങ്ങളിലും ഷംഷീര്‍ സ്ഥാനം നേടിയിരുന്നു. 150 കോടി യു എസ് ഡോളറിന്റെ ആസ്തിയുമായാണ് ഈ യുവ വ്യവസായി പട്ടികയില്‍ വലിയ നേട്ടം ഉണ്ടാക്കിയത്. വി പി എസ് ഹെല്‍ത് കെയറിന് കീഴില്‍, ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ആശൂപത്രികളും ക്ലിനിക്കുകളും ഫാര്‍മസികളും മരുന്ന് നിര്‍മാണ കമ്പനികളുമായാണ് ഗ്രൂപ്പിന്റെ വലിയ രീതിയിലുള്ള മുന്നേറ്റം. റേഡിയോളജിസ്റ്റായ ഈ യുവ ഡോക്ടര്‍, 2007ല്‍ അബുദാബിയില്‍ ആദ്യ ആശൂപത്രിക്ക് തുടക്കം കുറിച്ചായിരുന്നു വളര്‍ച്ചയെന്നും ഫോബ്സ് പട്ടികയില്‍ ഷംഷീറിനെ കുറിച്ച് പ്രതിപാദിക്കുന്നു. ഡല്‍ഹിയില്‍ റോക്ക്‌ലാന്‍ഡ് ഹോസ്പിറ്റലുകളും കൊച്ചിയില്‍ ലേക്‌ഷോര്‍ ഹോസ്പിറ്റലും വി പി എസ് ഹെല്‍ത് കെയറിന് കീഴിലായി പ്രവര്‍ത്തിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ഗള്‍ഫിലെ പ്രമുഖ നിക്ഷേപ കമ്പനിയായ അമാനത് ഹോള്‍ഡിംഗ്‌സിന്റെ വെസ് ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ കൂടിയാണ് ഡോ. ഷംഷീര്‍ വയലില്‍.

Latest