കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് ആറു വരെ സി ബിഐ കസ്റ്റഡിയില്‍ വിട്ടു

Posted on: March 1, 2018 7:22 pm | Last updated: March 1, 2018 at 9:18 pm

ന്യുഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് ആറു വരെ സി ബിഐ കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച കാലത്ത് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബി ഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. കാര്‍്ത്തിയുടെ റിമാന്‍ഡ് കാലാവധി ഉച്ചയോടെ അവസാനിച്ചതോടെയാണ് തെളിവെടുപ്പിന് ശേഷം ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ തുടര്‍നടപടികള്‍ക്കായി സിബിഐ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ജുഡീഷ്യല്‍ കസ്റ്റഡില്‍ വിടുകയായിരുന്നു. ഇതേകേസില്‍ അടുത്തിടെ അറസ്റ്റിലായ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ജാമ്യ ഹരജി ഇന്നലെ പരിഗണിച്ചെങ്കിലും മാര്‍ച്ച് ഏഴ് വരെ കസ്റ്റഡിയില്‍ വിട്ട തീരുമാനം പിന്‍വലിക്കാന്‍ കോടതി തയ്യാറായില്ല.

കാര്‍ത്തി ചിദംബരത്തിനെതിരെ സിബി ഐ നടപടി ആറുമാസം വൈകിയാണ് നടപ്പാക്കിയതെന്ന് കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഹാജജരായഅഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു. ആറുമാസമായി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഏജന്‍സിയുടെ ആരോപണം. കോടതിക്കു മുന്‍പില്‍ സി ബി ഐ ഹാജരാക്കിയ തെളിവുകള്‍ മുന്‍വിധിയോട് കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കാര്‍ത്തിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നവ്യക്തമാക്കിയ സിബി ഐ അറസ്റ്റ് അനിവാര്യമായതിനാലാണ് നടപ്പാക്കിയതെന്നു കോടതിയെ അറിയിച്ചു. തങ്ങള്‍ ശേഖരിച്ച തെളിവുകള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്നും സിബി ഐ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം കേസില്‍ കാര്‍ത്തി ചിദംബരത്തേയും പിതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരത്തെയും കൂടുല്‍ പ്രതിസന്ധിയിലാക്കി ഐഎന്‍എക്‌സ് മീഡിയ ഉടമകൂടിയായ ഇന്ദ്രാണ് മുഖര്‍ജിയുടെ മൊഴിപുറത്തുവന്നു. വിദ്ശ നിക്ഷേപം സ്വീകരിക്കുന്നതിന് വേണ്ട അനുമതിക്കായി താനും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചിദംബരത്തെ കണ്ടിരുന്നെന്നാണ് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി.

കൂടിക്കാഴ്ചയ്ക്കായി പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫിലെത്തിയ തങ്ങളോട് കാര്‍ത്തി ചിദംബരത്തെ സഹായിക്കണനെന് ചിദംബരം ആവശ്യപ്പെട്ടെന്നും വ്യക്തമാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തായത്. വിദേശ ഫണ്ട്് സ്വീകരിക്കുന്നതിനായി ഏഴു ലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇന്ദ്രണി മജിസ്‌ട്രേറ്റിനും, സിബി ഐയോടും വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു . ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ പക്കല്‍ നിന്നം ആരോപണം സംബന്ധിച്ച തെളിവു ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പി ചിദംബരം കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കെ ഐഎന്‍എക് മീഡിയയിക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഫണ്ട് അനുവദിക്കാന്‍ 2007ല്‍ ഇടപെട്ടാന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. ഇതിനായി കാര്‍ത്തി 300 കോടി രുപണം കൈപ്പറ്റിയെന്നുമായിരുന്നു ആരോപണം. സിബിഐക്കു വേണ്ടി അഡീനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.