Connect with us

National

എസ്ബിഐ നിക്ഷേപത്തിനുള്ള പലിശ വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നിക്ഷേപത്തിനുള്ള പലിശ വര്‍ധിപ്പിച്ചു രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണു കൂട്ടിയത്.

ഏഴു മുതല്‍ 45 ദിവസം വരെ; രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ; മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ; അഞ്ചു മുതല്‍ 10 വര്‍ഷം വരെ എന്നിങ്ങനെ നാലു കാലയളവിലെ നിക്ഷേപ പലിശയാണു വര്‍ധിപ്പിച്ചത്.

മറ്റു മൂന്നു കാലയളവിലെ പലിശനിരക്ക് 6.50 ശതമാനമാകും (മുന്‍പ് 6 ശതമാനം). എസ്ബിഐയ്ക്കു പിന്നാലെ മറ്റു ബാങ്കുകളും ഉടന്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചേക്കും