Connect with us

Kerala

പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് നേതാവ് കസ്റ്റഡിയില്‍

Published

|

Last Updated

കൊല്ലം: പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത കേസില്‍ എഐവൈഎഫ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

വര്‍ക് ഷോപ്പ് നിര്‍മാണം തടഞ്ഞതിലും സ്ഥലത്തു കൊടികുത്തിയതിലും മനംനൊന്ത് പുനലൂര്‍ ഐക്കരക്കോണം ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക് ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ സുഗതന്‍ വര്‍ക്‌ഷോപ് നിര്‍മാണത്തിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് കെട്ടിയിരുന്നു. ഈ സ്ഥലം വയല്‍നികത്തല്‍ ആരോപിച്ചാണ് എഐവൈഎഫ് കൊടികുത്തിയത്. ഷെഡ് പൊളിക്കേണ്ടി വരുമെന്ന മാനസികവിഷമത്തിലാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്.

സിപിഐയുടെ യുവജനസംഘടനയുടെ ദ്രോഹം സഹിക്കവയ്യാതെ അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് മകന്‍ സുജിത്ത് പറഞ്ഞിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു.

---- facebook comment plugin here -----

Latest