തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപ്പിടിത്തം

Posted on: February 27, 2018 1:28 pm | Last updated: February 27, 2018 at 3:30 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപ്പിടിത്തം. ഹെലിക്കോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രി ഓഫീസ് ലഗേജിന് തീപ്പിടിക്കുകയായിരുന്നു. തീപ്പിടിത്തമുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് വലിച്ചെറിഞ്ഞതിനാല്‍ വന്‍ അപകടമൊഴിവായി.

തെലങ്കാനയിലെ കരിം നഗറില്‍ വെച്ചാണ് സംഭവം. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു മുഖ്യമന്ത്രി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇസെഡ് പ്ലസ് സുരക്ഷക്ക് സമാനമായ സുരക്ഷയാണ് ചന്ദ്രശേഖര്‍ റാവുവിനും ഒരുക്കുന്നത്.