സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളെന്ന് രമേശ് ചെന്നിത്തല

Posted on: February 26, 2018 6:09 pm | Last updated: February 27, 2018 at 9:53 am

തിരുവനന്തപുരം: മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം വിട്ട് കഴിഞ്ഞയിടക്ക് സിപിഐയിലേക്ക് വന്നവരാണ് കൊലയാളികള്‍ അവരെ എത്രയും വേഗം പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ക്രമസമാധാനനില മുമ്പെങ്ങുമില്ലാത്തവിധം താറുമാറായിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എസ്‌ഐയെ കുത്തിയ കേസില്‍ പ്രതിയായിട്ടുള്ളവരാണ് സഫീറിനെ കൊലപ്പെടുത്തിയത്. ഗുണ്ടകളെയാണോ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

സിപിഐ-മുസ്ലീംലീഗ് സംഘര്‍ഷത്തെത്തുടന്ന് ഇന്നലെ കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാദുദ്ദിന്റെ മകനുമായ സഫീര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.