Connect with us

Eranakulam

മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗം: എം.എം. അക്ബറിനെ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

എംഎം അക്ബര്‍

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ച കേസില്‍ കൊച്ചിയിലെ പീസ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. അക്ബറിനെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

അടുത്ത മാസം മൂന്നിന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.

എംഎം അക്ബറിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

Latest