Connect with us

Kannur

നിരാഹാരം നാളെ അവസാനിപ്പിക്കും; കോടതിയില്‍ പോകാതെ നീതി കിട്ടില്ല: കെ. സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വൈകീട്ട് മൂന്നിനു മുതിര്‍ന്ന നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കിയാണു സമരം അവസാനിപ്പിക്കുക.

കോടതിയില്‍ പോകാതെ നീതി കിട്ടില്ലെന്നു ബോധ്യമായെന്നു സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിബിഐ വരുമെന്നു പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. സമരം തന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ മുഖം തുറന്നുകാട്ടാനാണു സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിനു കൊലപാതകത്തില്‍ പങ്കുണ്ട്. ജില്ലാനേതൃത്വം കുടുങ്ങുമെന്നു വന്നതോടെയാണു സര്‍ക്കാര്‍ നിലപാടുമാറ്റിയത്. സിബിഐ അന്വേഷണമാകാം എന്ന മന്ത്രി എ.കെ.ബാലന്റെ വാക്ക് ജില്ലാഘടകം അട്ടിമറിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

Latest