Connect with us

National

ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Published

|

Last Updated

ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ദുബൈ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റൈസല്‍ഖൈമയിലെ ഹോട്ടലില്‍ പോലീസ് അന്വേഷണം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് സൂചന. ദുബൈ ഖിസൈസിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീദേവിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ഫൊറന്‍സിക്, രക്തപരിശോധന റിപ്പേര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്.

ദുബൈയില്‍ ശനിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ കുടുംബ സമേതം ദുബൈയില്‍ എത്തിയതായിരുന്നു ശ്രീദേവി. ചലച്ചിത്ര നിര്‍മാതാവായ ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയുമാണ് മരണസമയം ഒപ്പമുണ്ടായിരുന്നത്.

Latest