Connect with us

Gulf

പരവതാനി വില്‍പനക്കാരന് ശൈഖ് മുഹമ്മദിന്റെ ആദരം

Published

|

Last Updated

അബുദാബി: സമൂഹമാധ്യമങ്ങളില്‍ വൈറലായ പരവതാനിക്കടയിലെ ജീവനക്കാരനെ തേടി അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെത്തി. അബുദാബി മിനയിലെ പരവതാനികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത് 2017 ഒക്ടോബറിലാണ്. അഫ്ഗാനിയുടെ കടയുടെ ചുമരില്‍ തൂക്കിയിട്ട ശൈഖ് സായിദിന്റെ രൂപം പതിച്ച പരവതാനി ഒരു സ്വദേശി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വില്‍പനക്കുള്ളതല്ലെന്നും ഇത് ബാബാ സായിദിന്റെ കടയാണെന്നുമായിരുന്നു മറുപടി. ഒരു ലക്ഷം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞിട്ടും 25 വര്‍ഷം പഴക്കമുള്ള ആ ചിത്രം അദ്ദേഹം നല്‍കിയില്ല. ഇതായിരുന്നു വൈറലായ ആ വീഡിയോയുടെ ഉള്ളടക്കം. വ്യാഴാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ സഫ എന്ന കടയിലെത്തിയത്. ജീവനക്കാരെ സായിദ് വര്‍ഷത്തിന്റെ ബാഡ്ജ് അണിയിച്ച് അബുദാബി കിരീടാവകാശി ആശ്ലേഷിക്കുകയും ചെയ്തു.
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ വീഡിയോ ആണത്. ഇത്തരത്തിലൊരുപാട് ആളുകള്‍ ഞങ്ങളെ ഹൃദയത്തിലേറ്റിയിട്ടുണ്ട് ഈ നാട്ടില്‍. ഞങ്ങളുടെ കൂടെ ജീവിക്കൂ… സ്വപ്നങ്ങള്‍ പങ്ക് വെക്കൂ… ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest