അട്ടപ്പാടി സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ഡിജിപി

Posted on: February 23, 2018 6:06 pm | Last updated: February 23, 2018 at 6:06 pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. അന്വേഷണത്തിന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍ മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അഗളി ഡിവൈഎസ്പി. ടികെ സുബ്രഹ്മണ്യന്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം സംഭവങ്ങളെന്ന് ഡിജിപി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും സംശയിക്കപ്പെടുന്നവരേയും ആള്‍ക്കൂട്ടം ആക്രമിക്കുന്ന സംഭവം വര്‍ധിച്ച്് വരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പോലീസില്‍ അറിയിച്ച് നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.