ഗള്‍ഫ് പ്രതിസന്ധി ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ടുണീഷ്യന്‍ ഡെ. സ്പീക്കര്‍

Posted on: February 22, 2018 8:46 pm | Last updated: February 22, 2018 at 8:47 pm
ദോഹ: അറബ് മേഖലയെ ദുരിതത്തിലാക്കിയിരിക്കുന്ന ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്ന്  ഒരു രാജ്യത്തിനും പ്രയോജനം ലഭിക്കില്ലെന്ന് ടുണീഷ്യന്‍ പാര്‍ലിമെന്റിലെ പ്രഥമ ഡെപ്യൂട്ടി സ്പീക്കറായ അബ്ദുല്‍ ഫതാഹ് മൗറു അഭിപ്രായപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന് ചര്‍ച്ചകളിലൂടെയുള്‌ല മാര്‍ഗങ്ങളാണ് ആരായേണ്ടത്.
അതേസമയം പ്രതിസന്ധിയിലൂടെ വിദേശ ശക്തികള്‍ നേട്ടംകൊയ്യുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല. ഒരേസമയം പിന്തുണക്കുകയും, എതിര്‍ക്കുകയും ചെയ്യുന്ന കക്ഷികളാണ് പ്രതിസന്ധിയില്‍ നിന്ന് നേട്ടം കൊയ്യുന്നവര്‍. ഈ സാഹചര്യത്തില്‍ ഗള്‍ഫ് ഭരണാധികാരികളെ വിളിച്ചുവരുത്തി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങാണ് നടത്തേണ്ടത്. ഇതിന് മുന്‍കൈയെടുക്കണമെന്നും അദ്ദെഹ ആവശ്യപ്പെട്ടു.