ഗൗട്ട കൂട്ടക്കൊല; സിറിയക്കെതിരെ കുറ്റാരോപണവുമായി ഖത്വര്‍

Posted on: February 22, 2018 8:44 pm | Last updated: February 22, 2018 at 8:44 pm
ദോഹ: തീവ്രവാദ വിരുദ്ധ പ്വര്‍ത്തനമെന്ന പേരില്‍ സിറിയയിലെ കിഴക്കന്‍ നഗരമായ അല്‍ ഗൗട്ടയില്‍ സാധാരണക്കാര്‍ക്ക് നേരെ സിറിയന്‍ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ശക്തമായ പ്രതികരണവുമായി ഖത്വര്‍.
ഖത്വര്‍ വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ലുല്‍വാ അല്‍ ഖാതറാണ് പ്രസ്താവനയിലൂടെ സിറിയന്‍ ഭരണകൂടത്തിനെതിരെ ഖത്വറിന്റെ പ്രതിഷേധമറിയച്ചത്.
സിറിയന്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന്
നിരപരാധികളാണ് കൊല്ലപ്പെടുന്നതെന്നും ഇതിലേറെയും സ്ത്രീകളും കുട്ടികളാണെന്നും ഖത്വര്‍ കുറ്റപ്പെടുത്തി. ആയിരിക്കണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിറിയയുടെ കാര്യം അന്താരഷ്ട്ര സമൂഹം ചര്‍ച്ച ചെയ്യണം. സിറിയയില്‍ സമാധാനം നിലനിര്‍ത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നിരിക്കെ അന്താരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ഇതില്‍ ഇടപെടണം. ഭരണകൂട അതിക്രമങ്ങള്‍ക്ക് അറുതി വരുത്താനും പ്രശ്‌നത്ത് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ സാധരണക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ. ജനീവ കരാറിന്റെ തത്വങ്ങള്‍ അംഗീകരിച്ച് പരിഹാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണമെന്നും സുതാര്യമായ നടപടിയിലൂടെ സമാധാനം ഉറപ്പു വരുത്തണമെന്നും അല്‍ ഖാതര്‍ പറഞ്ഞു.