കത്തിച്ചു കൊന്നതില്‍ കുറ്റബോധമില്ല; ജയിലില്‍ നിന്നും പ്രതിയുടെ വീഡിയോ

ഇസ്്ലാമിനൈതിരെ സംസാരിക്കുന്ന മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് പ്രതി പുറത്ത് വിട്ടത്
Posted on: February 19, 2018 7:24 pm | Last updated: February 20, 2018 at 9:32 am

ജോധ്പൂര്‍: ബംഗാള്‍ സ്വദേശി അഫ്രസൂല്‍ ഖാനെ വെട്ടിക്കൊന്ന് കത്തിച്ച് രാജ്യത്തെ നടക്കിയ സംഭവത്തില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ശംഭുലാല്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജയിലില്‍ നിന്നും ചിത്രീകരിച്ച വീഡിയോയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കുന്നത്.

2017 ഡിസംബര്‍ ആറിനാണ് അഫ്രസൂല്‍ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊല്ലുകയും അത് വീഡിയോയില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതം മാറ്റാന്‍ അഫ്രസൂല്‍ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ കൊലപാതകത്തിയതിന് പിന്നിലെന്ന് പ്രതി ശംഭുലാല്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

ഭാര്യയും മൂന്നു മക്കളുമുള്ള അഫ്രസൂല്‍ ഖാനെ ജോലിയുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്.