Connect with us

Gulf

ഉപഭോക്താക്കളുമായി ആശയ വിനിമയം അബുദാബി സിറ്റി മുനിസിപ്പാലിറ്റി വീഡിയോ ചാറ്റിംഗ് ആരംഭിച്ചു

Published

|

Last Updated

ഉപഭോക്താവുമായി വീഡിയോ ചാറ്റിംഗ് നടത്തുന്ന നഗരസഭാ ഉദ്യോഗസ്ഥന്‍

അബുദാബി: ഉപഭോകതാക്കളുടെ സംശയം ദൂരീകരിക്കുന്നതിനായി സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലെ ഓഫീസുകളില്‍ വീഡിയോ ചാറ്റിംഗ് ആരംഭിച്ചു . അബുദാബി സിറ്റി മുനിസിപ്പാലിറ്റിയില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കുക എന്നതാണ് ലക്ഷ്യമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ സെയ്ഫ് ബദര്‍ അല്‍ ഖുബൈസി വ്യക്തമാക്കി. വിവിധ സംവിധാനങ്ങള്‍, വകുപ്പുകള്‍, കണ്‍സള്‍ട്ടന്റ് ഓഫീസുകള്‍, ഡവലപ്പര്‍മാര്‍, സ്വത്ത് ഉടമകള്‍ എന്നിവരു മായി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനാണ് വീഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

മുനിസിപ്പാലിറ്റി സേവനങ്ങള്‍, ഡിസൈനുകള്‍ ലേഔട്ടുകള്‍ തുടങ്ങിയവ നഗരസഭ ഓഫീസിനും സ്വീകര്‍ത്താക്കള്‍ ക്കും ഇടയില്‍ ഏകോപനവും സഹകരണവും വളര്‍ത്തുന്നതിനായി തത്സമയ പരിപാടികള്‍ ഇതുവഴി പ്രക്ഷേപണം ചെയ്യും. സര്‍ക്യൂട്ട് ടെലിവിഷന്‍ (സിസിടിവി) വഴിയാണ് വീഡിയോ ചാറ്റിംഗ് സംവിധാനം പ്രവര്‍ത്തിക്കുക. ആഗോള തലത്തില്‍ കെട്ടിട നിര്‍മാണ നിലവാരത്തില്‍ യു എ ഇയുടെ ഉല്‍പാദനശേഷി ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. പുതിയ വീഡിയോ ചാറ്റിംഗ് സംവിധാനം കെട്ടിടനിര്‍മാണം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്നിവയെ വളരെയേറെ സഹായിക്കുമെന്നും വിഷന്‍ അബുദാബിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എളുപ്പം സേവനം ലഭ്യമാക്കാന്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സാങ്കേതിക വിദ്യ പ്രയോചന പ്പെടുത്തുമെന്നും ഉപഭോക്താക്കള്‍ പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടപാടുകാര്‍ക്ക് അവരുടെ ഇടപാടുകള്‍ ട്രാക്കുചെയ്യാനും അന്തിമ തീരുമാനമെടുക്കാനും ഈ സംവിധാനം സഹായിക്കുന്നു, ഇത് ബില്‍ഡിംഗ് പെര്‍മിറ്റ് ഡിവിഷന്റെ കൃത്യവും കൃത്യതയും ഉറപ്പുവരുത്തും.

വീഡിയോ കമ്മ്യൂണിക്കേഷന്‍ ഒരു പ്രധാന ആശയഘടകമായി മാറിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നഗരസഭയുടെ വിവിധ വിഭാഗങ്ങങ്ങള്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയതായി അബുദാബി മുനിസിപ്പാലിറ്റിയിലെ അര്‍ബന്‍ പ്ലാനിംഗ് ഡിവിഷന്‍ ആക്ടിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഖല്‍ഫാന്‍ സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.

 

Latest