ശുഐബ് വധം: സിപിഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി; പോലീസ്‌ അന്വേഷണത്തില്‍ ഇടപെടലുണ്ടാകില്ല

Posted on: February 19, 2018 9:46 am | Last updated: February 19, 2018 at 11:50 am

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊലപാതകം അപലപനീയമാണ്. ഇതിന് പിന്നില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോലീസ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും അതില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണ്. ഈ പാതകവുമായി സിപിഐ എംന് ഒരു ബന്ധവുമില്ല.

കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്താലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അതില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ല.