ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കുനേരെ ആക്രമണം

Posted on: February 18, 2018 6:56 pm | Last updated: February 18, 2018 at 6:56 pm
SHARE

അഹമ്മദാബാദ്: ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കു നേരെ ഗുജറാത്തില്‍ ഒരു സംഘം ആളുകള്‍ കാര്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. കാറിന്റെ താക്കോല്‍ നശിപ്പിക്കാന്‍ ശ്രമിച്ച സംഘം മേവാനിയെ ബലം പ്രയോഗിച്ച് മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭാനുഭായ് എന്ന ദളിത് കര്‍ഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗറില്‍ രണ്ട് ദിവസങ്ങളായി ജിഗ്‌നേഷ് പ്രക്ഷോഭം നടത്തുകയാണ്. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അക്രമി സംഘം കൈയേറ്റം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here